Login to Buy Online Digital 'Flip Read Version' Book Issue

Karunyathinte Kaalpadukal

Author - Srinilayam G. Phalgunan
March 2024

Price -  150


About Book

കാലാതിവര്‍ത്തിയും അലൗകികവുമായ പരമപ്രകാശം പരത്തി, ഗതിഭംഗം വന്ന മന്വന്തരത്തിന്റെ വൈകല്യനിദാനം അറിഞ്ഞു തിരുത്തി, ലോകജനതയ്ക്ക് ആകമാനം കൈവല്യത്തിലേക്കുള്ള സുഗമ മാര്‍ഗം തെളിച്ചുകൊണ്ട് ഒരാചാര്യന്‍ ഇതിലേ നടന്നുപോയി! അടിയുറച്ച സത്യസന്ധതയിലൂന്നിയ ക്ലേശപൂരിതമായ തപശ്ചര്യകളിലൂടെ, നിഷ്‌കാമ കര്‍മനൈരന്തര്യത്തിലൂടെയാണ് ആ ജീവിതം മുന്നോട്ടു നീങ്ങിയത്! പരമോദാരമായ ആ പ്രകാശവീഥിയില്‍ പതിഞ്ഞ പാദമുദ്രകള്‍ സാദരം നോക്കിനില്‍ക്കുന്ന ഒരാത്മബന്ധത്തിന്റെ ചാപല്യസങ്കോചങ്ങളടങ്ങിയ വിശ്വാസം നിറഞ്ഞ ഒരു മനസിന്റെ ഓര്‍മകള്‍ ഇവിടെ ഘനീഭവിക്കുന്നു.