Athmeeyathayile Namariyatha Rahasyam

Athmeeyathayile Namariyatha Rahasyam

by Navajyothi Sree Karunakara Guru

₹50.00

ഗുരുവാണികള്‍

ഗുരുവെ സ്വീകരിക്കുന്നതിനുള്ള അറിവ് പ്രാരംഭത്തില്‍ അമ്മയില്‍ നിന്ന് ലഭിക്കണം. ഏതു ജന്മാന്തര ദോഷമുള്ളവനായാലും അമ്മയുടെ നന്മയാല്‍ പകുതി തീരും. അമ്മ കുട്ടിയുടെ എല്ലാ ശീലങ്ങളും മനസ്സിലാക്കിയിരിക്കണം. അങ്ങനെയുള്ള ഒരമ്മതന്നെ കുട്ടിയെ വളര്‍ത്തണം. സ്‌നേഹത്താലൊരു നോട്ടവും ഗൗരവവും ഇവ അമ്മയില്‍ നിറഞ്ഞിരിക്കണം. സ്‌നേഹംമൂലം അമ്മയെ ഉപേക്ഷിക്കാന്‍ കുട്ടിക്ക് കഴിയുകയില്ല. അമ്മയുടെ ഗൗരവം കുട്ടിയില്‍ ഭയവും ഭക്തിയും ജനിപ്പിക്കും. അങ്ങനെയുള്ള അമ്മയെ വളര്‍ത്തിയെടുക്കുകയാണ് ഏറ്റവും പ്രധാനം. ഏറ്റവും പ്രയാസമുള്ള കര്‍മ്മവും അതുതന്നെ. അച്ഛനെ ഒളിക്കുന്ന അമ്മ കുട്ടിയെ വളര്‍ത്തിയാല്‍ കുട്ടി നന്നാവുകയില്ല.

Publisher
Santhigiri Publication
Language
Malayalam